SEARCH


Mala Veerathi Theyyam - മല വീരത്തി തെയ്യം

Mala Veerathi Theyyam - മല വീരത്തി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Mala Veerathi Theyyam - മല വീരത്തി തെയ്യം

മലദൈവ തെയ്യങ്ങൾ
ഒരു വീരപുരുഷന്റെ സ്മരണയ്ക്കു വേണ്ടി കെട്ടിയാടുന്ന ദൈവമാണ് മല വീരൻ തെയ്യം. എഴുത്തും പൊയ്‌ത്തും പഠിച്ച കോയിത്തിരി ചിണ്ടൻ നാലു നാട്ടിലും എതിരില്ലാത്ത പടച്ചേകോനെന്ന പേര് നേടി. പലർക്കും അസൂയ വളർത്തിയ ചിണ്ടൻ തറവാട്ടു വകയായ കിഴക്കെ മല നോക്കി രക്ഷിക്കാൻ നിയുക്തനായി. നേരമല്ലാത്ത നേരത്ത് കാട്ടിലെ മാടം വിട്ടിറങ്ങിയ ചിണ്ടനെ മല ഭദ്രകാളി നിർദ്ദയം വധിക്കുന്നു. മരണാനന്തരം ചിണ്ടൻ മല വീരനായി മാറി. കോയിത്തിരി ചിണ്ടൻ വധിക്കപ്പെട്ടത് കാട്ടു ഭഭ്രകാളിയാലാണ്. ആ ദേവി മല വീരത്തി (തെയ്യം) യായി അറിയപ്പെട്ടു. വിളിച്ചാൽ വിളിപ്പുറത്ത് വന്നെത്തി ഇഷ്ട വരങ്ങൾ നൽകുന്ന വൈഷ്ണവ ദേവനാണ് കുബേരമൂർത്തി. ദാരിദ്ര്യ ദുഃഖം മാറാൻ ഭക്തന്മാർ നിത്യവും ഉപാസിക്കുന്ന മൂർത്തിയാണ് കുബേര മൂർത്തി തെയ്യം. വളരെ അപൂർവമായി കെട്ടിയാടുന്നതാണ് മല വീരൻ, മല വീരത്തി, കുബേര മൂർത്തി എന്നി തെയ്യങ്ങൾ. പയ്യന്നൂർ കരുവാച്ചേരി കുറ്റിയാട്ട് തൊണ്ടച്ചൻ ദേവസ്ഥാനമാണ് അതിൽ ഒന്ന്

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848